2011, ഫെബ്രുവരി 25

കൊമ്പന്‍റെ കമ്പം!

12

കൊമ്പന്‍റെ കമ്പം!
 
വമ്പില്‍ മുമ്പന്‍ കൊമ്പനു കമ്പം
കൊമ്പില്‍ കേറി ഇരുന്നു രസിച്ചീടാന്‍
കമ്പികള്‍ അമ്പത് കെട്ടിയൊരു  കമ്പാല്‍
കൊമ്പിന്‍റെ  തുമ്പത്തു ‍ കേറിയ കൊമ്പന്‍
കയ്യില്‍ കരുതിയ കമ്പക്കുലയിലെ
കമ്പ മണികള്‍ തിന്നു തുടങ്ങുമ്പോള്‍
കുസൃതി പിള്ളേര്‍ കണ്ടു വിളിച്ചാര്‍ത്തു
"കണ്ടോളീം ചിമ്പാന്‍സിയെ കാണാത്തവരെ"ന്നു
കോപം മൂക്കിന്‍റെ തുമ്പത്തു വന്നവന്‍
കൊമ്പു കുലുക്കാനായ് ആഞ്ഞു ശ്രമിക്കവേ
ഹമ്പോ, വല്ലാത്തൊരു വമ്പന്‍ ശബ്ദത്തോടെ 
കമ്പിയില്‍ കെട്ടി ഉയര്‍ത്തിയ തമ്പിന്‍മേല്‍
കൊമ്പും കൊമ്പനും കൊമ്പന്‍റെ കമ്പവും
വീണു കിടക്കുന്ന കാഴ്ച ഇതു കണ്ടാല്‍
വീമ്പു പറയുന്ന ഏതൊരു വമ്പനും
വിതുമ്പി പറഞ്ഞിടും "കൊമ്പനീ ഗതി വന്നോ?"

12 comments:

ഹാ ഹാ ഹാ... കൊമ്പനിത് വേണം..വമ്പ് ഇത്തിരി കൂടുതലാ...പക്ഷെ എന്റെ ഭാര്യ പറയുന്നത് കൊമ്പന്‍ ഒരു ‘അയ്യോപ്പാവം’ ആണെന്നാണ്.

ഇയാള്‍ക്ക് ഞാന്‍ സ്നേഹത്തില്‍ ചാലിച്ച സൈനെഡ് കൊടുക്കേണ്ടി വരും

പ്രാസവും,
പ്രാസപ്രിയരേയും,
പ്രിയമാനെനിക്ക്.
നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍!

കൊമ്പു കോര്‍ക്കാനാ കൊമ്പന്‍റെ ഭാവം?
ഐക്കരപ്പടിയന്‍, ആചാര്യന്‍, appachanozhakkal : THANKS FOR COMMENTS.

കൊമ്പുള്ള വരികള്‍ക്ക് വമ്പുള്ള ചിരി

കൊമ്പന്‍മാരുണ്ടെങ്കില്‍ ഞാനൊന്ന് കാണട്ടെ.

ഇത് നമ്മുടെ അയ്യോ പാവത്തിനെ പറ്റിയാണോ!!?
അയ്യോ,, പാവം!!

റസാക്ക് ഭായിയുടെ വമ്പു കാട്ടാതുള്ള ആ ചിരി എനിയ്ക്ക് ഇഷ്ടാ......

@~ex-pravasini: അയ്യോ പാവം കൊമ്പനെ അതിലേറെ ഇഷ്ടാ.........

"പമ്പ കടന്ന കൊമ്പന്‍റെ വമ്പു കൊള്ളാം"

പാവം കൊമ്പന്‍..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ